മനാമ: എണ്ണവ്യവസായ ചരിത്രം അഭിമാനം പകരുന്നതെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ ഹമദ് ആൽ ഖലീഫ
. എണ്ണമേഖയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ വികസനം സുസ്ഥിരമാക്കുന്നതിനും അതുവഴി ഗവൺമെന്റ് മുഖ്യപരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫയെ ഗുദൈബിയ കൊട്ടാരത്തിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബാപ്കോ നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനത്തിന്റെ പേരിൽ അദ്ദേഹം മന്ത്രിയെ അഭിനന്ദിച്ചു. ഇത് രാജ്യത്തിന്റെ വികസന ചരിത്രത്തിൽ വിപുലമായ വ്യവസായിക പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ, വിഭവ വരുമാനംരാജ്യത്ത് വർധിപ്പിക്കാനും ഗവൺമെന്റ് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments