![](/wp-content/uploads/2019/03/jibin-dead-body.jpg)
കൊച്ചി: കഴിഞ്ഞ ശനിയാഴ്ച കൊച്ചി പാലച്ചുവട്ടില്‍ സംഭവിച്ച ആള്‍ക്കൂട്ട കൊലപാതകത്തില്‍ മുഖ്യപ്രതിയടക്കം ആറു പേര്‍ പിടിയില്‍. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസിന്റെ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന മുഖ്യപ്രതി അസീസ്, അയാളുടെ മകന്‍ അനീസ് എന്നിവരടക്കം ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ഭര്‍തൃമതിയായ യുവതിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് പ്രകോപിതരായ ബന്ധുക്കള്‍ ആയുധങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും ജിബിനെ കൊന്ന കേസില്‍ ആകെ 14 പ്രതികളാണുള്ളത്. ഏഴു പേരെ ആദ്യം തന്നെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ സഹോദരന്‍ മനാഫ്, അലി, കെ. ഇ. ഇസ്ലാം, മുഹമ്മദ് ഫൈസല്‍, കെ കെ സിറാജുദ്ദീന്‍, കെ ഐ യൂസഫ്, അജാസ് എന്നിവരെയാണ് ആദ്യം പോലീസ് പിടികൂടിയത്. നിലവില്‍ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഈ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജിബിന്‍ ടി വര്‍ഗീസിനെ റോഡരികില്‍ ആണ് ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹത കണ്ടെത്തിയ പോലീസ് കേസെടുക്കുകയായിരുന്നു. ഫോണിലേക്ക് മെസ്സേജ് വന്നതിന് ശേഷമാണ് ജിബിന്‍ പുറത്തു പോയതെന്ന വിവരവും സംഭവം നടന്ന് ആദ്യമണിക്കൂറിനുള്ളില്‍ തന്നെ പ്രതികളിലൊരാളെ പിടിക്കാന്‍ സാധിച്ചതും കൊലപാതകമാണെന്ന് തെളിയിക്കുന്നതിലേക്ക് പൊലീസിനെ എത്തിച്ചു. മാത്രമല്ല, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് മാരകമായ ക്ഷതമേറ്റിരുന്നുവെന്നും ജിബിന്റെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നതായും തെളിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ജിബിന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്.
രണ്ട് മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ജിബിന്‍ ബോധരഹിതനാകുകയായിരുന്നു. വീട്ടിലെ സ്റ്റെയര്‍കേസിനടുത്തുള്ള ?ഗ്രില്ലില്‍ കെട്ടിയിട്ടതിന് ശേഷമാണ് യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് ജിബിനെ മര്‍ദ്ദിച്ചത്. ഇവിടെ വച്ചു തന്നെ ജിബിന്‍ മരിച്ചിരുന്നു.
അതിനു ശേഷം കൊലപാതകം അപകടമരണമെന്ന് വരുത്തി തീര്‍ക്കാന്‍ ജിബിന്റെ മൃതദേഹം റോഡരികില്‍ സ്‌കൂട്ടറിനോടൊപ്പം ഉപേക്ഷിക്കുകയായിരുന്നു. തൃക്കാക്കര അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ 10 സംഘമായാണ് വാര്‍ത്തകള്‍ സൃഷ്ടിച്ച ഈ കേസ് അന്വേഷിക്കുന്നത്.
Post Your Comments