കൊച്ചി: അപകടമരണമെന്ന് ധരിച്ചിരുന്ന യുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതില്‍ പ്രതിചാര്‍ത്തപ്പെട്ട പ്രതികളില്‍ ഭൂരിഭാഗവും പോലീസ് കസ്റ്റഡിയില്‍. ആകെ 14 പ്രതികളാണ് കൃത്യത്തില്‍ പങ്കുളളതായി പറയുന്നത്. ഇവരില്‍ ഇനി ഒരാളെക്കൂടിയാണ് പിടികൂടാനുളളത് . ബാക്കി 13 പേരും രണ്ട് ഘട്ടങ്ങളിലായി അറസ്റ്റിലായിരിക്കുകയാണ്.
മുഖ്യ ആസൂത്രകരായ അസീസ്, മകന്‍ അനീസ് എന്നിവരടക്കമുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തത്. ഏഴുപേരെ സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് പിടികൂടിയിരുന്നു.
കൊല്ലപ്പെട്ട ജിബിന് പ്രതികളുടെ ബന്ധുവായ യുവതിയുമായി അടുപ്പമുണ്ടായിരുന്നതായും താക്കീത് ചെയ്തിട്ടും അവസാനിപ്പിച്ചില്ല തുടര്‍ന്നാണ് മര്‍ദ്ദനത്തിന് കാരണമായതെന്നുമാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നതായി റിപ്പോര്‍ട്ട്.
Post Your Comments