ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ പരാതി നല്‍കാം. ഇതിനായി തെരഞ്ഞെടുപ്പു കമ്മീഷന്റെ സിവിജില്‍(രഢകഏകഘ) ആപ്പ് ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. മാര്‍ച്ച് 18 മുതല്‍ ഇത് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. വോട്ടിനായി പണം നല്‍കല്‍, പ്രേരിപ്പിക്കല്‍, ഭീഷണി, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് നിയമലംഘനങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം ആപ്ലിക്കേഷനിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാം.
വീഡിയോയുടെ ദൈര്‍ഘ്യം രണ്ടു മിനിറ്റില്‍ കവിയരുത്. മുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ അപ്ലോഡ് ചെയ്യുകയുമരുത്. ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 100 മിനിറ്റിനുള്ളില്‍ നടപടിയെടുക്കും. ഇതിനായി രണ്ടു സ്‌ക്വാഡുകളെ ഒരോ മേഖലയിലും ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് സ്‌ക്വാഡ്. കളക്ട്രേറ്റില്‍ സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് സിവിജിലിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഇവിടെ ലഭിക്കുന്ന പരാതികള്‍ അതത് മേഖലകളിലെ സ്‌ക്വാഡുകള്‍ക്കു കൈമാറും.
Post Your Comments