തിരുവനന്തപുരം : പാറശാലയില്‍ ഡിവൈഎഫ്‌ഐ-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് വിടുകളും, ഒട്ടേറെ വാഹനങ്ങളും തകര്‍ത്തു. നടുത്തോട്ടം, പാറശാല ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് അക്രമങ്ങളുണ്ടായത്. കല്ലേറില്‍ പരുക്കേറ്റ അഞ്ച് ഡിവൈഎഫ്‌ഐ, മുന്ന് ബിജെപി പ്രവര്‍ത്തകരും അശുപത്രികളില്‍ ചികിത്സയിലാണ്. സിപിഎം പാറശാല എല്‍സി സെക്രട്ടറി ബിജുവിന്റെ പാറശാല ജംഗ്ഷന് സമീപത്തെ വീടിന് നേര്‍ക്ക് ഞായര്‍ രാത്രി 2.20ഒാടെ അക്രമുണ്ടായി.
വീടിന്റെ ജന്നല്‍ ഗ്‌ളാസുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും, വാതിലില്‍ വാളുകൊണ്ട് വെട്ടുകയും ചെയ്തു. മുറ്റത്തുണ്ടായിരുന്ന ബൈക്കിലും വെട്ടേറ്റിട്ടുണ്ട്. പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷിന്റെ കുറുങ്കുട്ടിയിലുള്ള വീടിന് നേര്‍ക്കും രാത്രി കല്ലേറുണ്ടായി. ബിജെപി മണ്ഡലം വൈസ്പ്രസിഡന്റ് ഇഞ്ചിവിള അനില്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഹേഷ് എന്നിവരുടെ ഇഞ്ചിവിളയിലുള്ള വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.
വീടിന് മുന്നില്‍ പാര്‍ക്ക്‌ചെയ്തിരുന്ന അനിലിന്റെ കാറിന്റെ ചില്ലുകള്‍ പുര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അര്‍ദ്ധരാത്രിയോടെ ബിജെപി പ്രവര്‍ത്തകനായ പ്രവീണിന്റെ ചന്ദനക്കട്ടിയിലുള്ള വീട്ടിലും അക്രമം നടന്നു. അടഞ്ഞുകിടന്ന വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത നിലയിലാണ്. സംഭവസമയം വീട്ടുകാര്‍ ബന്ധുവീട്ടിലായിരുന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരായ ഗീരിഷ്, സന്തോഷ് എന്നിവരെ പൊലീസ് ആറസ്റ്റ് ചെയ്തു.
കഴിഞ്ഞ 7ന് ചെക്കൂംമുട്ടില്‍ ബിജെപിയുടെ പദയാത്രക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബൈക്ക് ഇരപ്പിച്ചെത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമങ്ങള്‍ക്ക് കാരണം.
Post Your Comments