തളിപ്പറമ്പ് : തളിപ്പറമ്പ് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസ് എടുത്തു. പതിനെട്ടുകാരിയായ യുവതിക്കെതിരെയാണ് കേസ്. പോക്സോ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
പട്ടുവം ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് പീഡനത്തിരയായത്. തളിപ്പറമ്പ് നഗരസഭ പരിധിയില്‍ താമസിക്കുന്ന യുവതി പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ മാസമാണ് പീഡിപ്പിച്ചത്. എന്നാല്‍ പിന്നീട് പലപ്പോഴായി വീണ്ടും നിര്‍ബന്ധിച്ചതോടെ പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസറ്റ്.
Post Your Comments