കോട്ടയം ∙ സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങള്‍ ഏകദേശം തീരുമാനമായി. ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനുമാണ് മുന്‍തൂക്കം. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തും കെ. സുരേന്ദ്രന്‍ പത്തനംതിട്ടയിലും സ്ഥാനാര്‍ഥികള്‍ ആയേക്കും.
കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും കെ. സുരേന്ദ്രൻ പത്തനംതിട്ടയിലും സ്ഥാനാർഥികൾ ആയേക്കും. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരം തൃശൂർ സീറ്റ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കു വിട്ടുകൊടുത്തേക്കും. സ്ഥാനാർഥികളെ കണ്ടെത്തുന്നതിനു മേഖലകൾ അടിസ്ഥാനമാക്കി നടത്തിയ അഭിപ്രായ രൂപീകരണത്തിന്റെ റിപ്പോർട്ടുകൾ ഇന്നലെ ബിജെപി കോർ കമ്മിറ്റി യോഗം ചർച്ചചെയ്തു. അടുത്ത ദിവസം റിപ്പോർട്ട് ദേശീയ നേതൃത്വത്തിനു കൈമാറും.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ സജീവമായ കെ. സുരേന്ദ്രനാണ് എറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്. കെ.സുരേന്ദ്രനു തൃശൂരിൽ മത്സരിക്കാനാണു താൽപര്യം. എന്നാൽ, തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണു ദേശീയ നേതൃത്വത്തിന്റെ നിർദേശം. ഇന്നു ദേശീയ അധ്യക്ഷൻ അമിത് ഷായും തുഷാർ വെള്ളാപ്പള്ളിയുമായി ആശയവിനിമയം നടത്തും. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെങ്കിൽ കെ. സുരേന്ദ്രൻ തൃശൂരിലേക്കു മാറുകയും സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പത്തനംതിട്ടയിൽ മത്സരിക്കുകയും ചെയ്യും.
സി.വി. ആനന്ദബോസ് (കൊല്ലം), ഡോ. ബിജു (ആലപ്പുഴ), ന്യൂനപക്ഷ മോർച്ച നേതാവ് അനൂപ് ആന്റണി ജോസഫ് (ചാലക്കുടി) എന്നിവരുടെ പേരുകൾ ദേശീയ നേതൃത്വം നിർദേശിച്ചു. എം.ടി. രമേശ് (കോഴിക്കോട്), ശോഭ സുരേന്ദ്രൻ, സി. കൃഷ്ണകുമാർ (പാലക്കാട്) തുടങ്ങിയ പേരുകളും യോഗം ചർച്ച ചെയ്തു. ദേശീയ നേതൃത്വത്തിന്റെ പ്രതിനിധികളായ നിർമൽ കുമാർ സുരാന, വൈ. സത്യകുമാർ, ബിജെപി നേതാക്കളായ ഒ. രാജഗോപാൽ എംഎൽഎ, പി.എസ്. ശ്രീധരൻ പിള്ള, പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments