Latest NewsInternational

യു.എസ് സൈക്ലിംഗ് ചാമ്പ്യന്‍ കെല്ലി കാറ്റ്‌ലന്‍ അന്തരിച്ചു

സൈക്ലിംഗില്‍ മൂന്ന് തവണ ലോക ചാമ്പ്യനും 2016 ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവുമായ കെല്ലി കാറ്റ്‌ലിന്‍ വെള്ളിയാഴ്ച രാത്രി അന്തരിച്ചു. കാലിഫോര്‍ണിയയിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. 23 വയസായിരുന്നു.സ്റ്റാന്‍ഫോര്‍ഡില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് കാറ്റ്‌ലന്‍. 2016, 2018 കാലയളവുകളില്‍ ഒളിമ്പിക് വെള്ളി മെഡല്‍ നേടാന്‍ യുഎസ് ടീമിനെ സഹായിച്ചു. 2017, 2018 വര്‍ഷങ്ങളില്‍ ട്രാക്ക് സൈക്ലിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി.2015 പാന്‍ അമേരിക്കന്‍ ഗെയിംസില്‍ ആദ്യ അന്താരാഷ്ട്ര ട്രാക്ക് സൈക്ലിംഗ് സ്വര്‍ണം നേടിയ താരവുമാണ് കാറ്റ്‌ലന്‍.

സ്റ്റാന്‍ഫോര്‍ഡിലെ ഒരു ബിരുദ വിദ്യാര്‍ത്ഥിയായ കാറ്റ്‌ലന്‍, കംപ്യൂട്ടേഷണല്‍, ഗണിത എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിട്ടുണ്ട്. ദേശീയ ടീമിലെ അംഗമായി ട്രെയിനിനായി പരിശീലനം നടത്തുകയും പ്രൊഫഷണല്‍ റോഡ് സൈക്ലിസ്റ്റ് ആയി റേസിംഗ് നടത്തുകയും ചെയ്തിരുന്നു. ഫെബ്രുവരിയില്‍ ഈ വര്‍ഷത്തെ സൈക്ലിംഗ് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് കാറ്റ്‌ലന്‍ പിന്മാറിയിരുന്നു.യുഎസ്എ സൈക്ലിംഗ് പ്രസിഡന്റ് റോബ് ഡി മാര്‍ട്ടിനിയാണ് മരണവിവരം അറിയിച്ചത്. മരണകാരണമെന്താണെന്ന് വ്യക്തമല്ലെന്നും അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button