ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനം റിസര്‍വ് ബാങ്കിന്റെ അനുമതി ഇല്ലാതെയെന്ന് വിവരാവകാശരേഖ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് രണ്ടര മണിക്കൂര്‍ മുന്‍പ് മാത്രമാണ് നോട്ട് നിരോധനം സംബന്ധിച്ച നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് ബോര്‍ഡിന് ലഭിച്ചത് എന്നും ഈ രേഖയിലുണ്ട്.
യഥാര്‍ത്ഥത്തില്‍ ഡിസംബര്‍ 16 നാണ് സര്‍ക്കാരിന്റെ നോട്ട് നിരോധനം എന്ന നിര്‍ദ്ദേശത്തിന് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയത്. അതായത്, അന്ന് നോട്ടുകള്‍ നിരോധിച്ചതിനും 38 ദിവസങ്ങള്‍ക്ക് ശേഷം മാത്രം. വിവരാവകാശ നിയമം പ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിവരങ്ങള്‍ റിസര്‍വ് ബാങ്ക് നല്‍കിയത്.
വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കിടേഷ് നായിക്കാണ് റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗ വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നല്‍കിയത്. തുടക്കത്തില്‍ രേഖകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് വിസമ്മതിച്ചിരുന്നു. എങ്കിലും പിന്നീട് സമ്മര്‍ദ്ധം ചെലുത്തിയപ്പോള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ബാങ്ക് നല്‍കുകയായിരുന്നു.
Post Your Comments