ഭൂരിഭാഗം രക്ഷിതാക്കള്‍ക്കും പേടിയുള്ള കാലമാണ് പരീക്ഷാക്കാലം. ഈ കാലം കടന്ന് കിട്ടാന്‍ കുട്ടികളേക്കാള്‍ പാടാണ് കുട്ടികള്‍ക്ക്. എല്ലാ വിഷയത്തിലും മകള്‍ക്ക്/ മകന് എ- പ്ലസ് കിട്ടില്ലേ? ഏതെങ്കിലും വിഷയത്തില്‍ പിറകിലേക്കാകുമോ? ഇനിയെങ്ങാന്‍ തോല്‍ക്കുമോ? … അങ്ങനെ ഒരു നൂറ് പേടികളാകും മനസ്സില്‍. എന്നാല്‍ ഇവിടെ രക്ഷിതാക്കളുടെ പേടി മാറ്റാന്‍ ഒരു പ്രിന്‍സിപ്പാള്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അത്തരത്തിലൊരു മെസേജാണ് ഇപ്പോള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി കറങ്ങിനടക്കുന്നത്. പരീക്ഷക്കാലത്ത് രക്ഷിതാക്കള്‍ അറിയേണ്ട കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ഒരു കത്താണ് സംഭവം. എന്തായാലും വാട്ട്സ് ആപ്പില്‍ തരംഗമായതോടെ കത്ത് പതിയെ ഫേസ്ബുക്ക് വാളുകളിലേക്കും പടര്‍ന്നുകയറിയിട്ടുണ്ട്.
കത്ത് ഇങ്ങനെ….
പ്രിയ രക്ഷകര്‍ത്താക്കളെ,
കുട്ടികളുടെ പരീക്ഷ ഉടന്‍ തുടങ്ങുകയാണ്. കുട്ടികള്‍ നന്നായി പരീക്ഷ എഴുതുമോ എന്ന കാര്യത്തില്‍ നിങ്ങള്‍ ആശങ്കാകുലരാണെന്ന് അറിയാം. പക്ഷെ നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.
ഈ പരീക്ഷയെഴുതുന്ന കുട്ടികളില്‍, കണക്ക് പഠിക്കേണ്ട ആവശ്യമില്ലാത്ത നല്ല ഒരു ചിത്രകാരന്‍ ഉണ്ടാവാം… ചരിത്രത്തെക്കുറിച്ചോ ഇംഗ്ലീഷിനെക്കുറിച്ചോ കൂടുതല്‍ ശ്രദ്ധിക്കേണ്ടാത്ത വലിയ ഒരു വ്യവസായസംരംഭകനും ഉണ്ടാവാം… രസതന്ത്രത്തിന്റെ മാര്‍ക്ക് ബാധകമല്ലാത്ത ഒരു നല്ല സംഗീതജ്ഞന്‍ ഉണ്ടാവാം… ഫിസിക്സിന്റെ മാര്‍ക്കിനെക്കാള്‍ ഫിസിക്കല്‍ ഫിറ്റ്നസിനു പ്രാധാന്യം നല്‍കേണ്ട ഒരു അത്‌ലറ്റ് ഉണ്ടാവാം…
നിങ്ങളുടെ കുട്ടി നല്ല മാര്‍ക്ക് വാങ്ങിയാല്‍ നല്ലത്. പക്ഷെ മാര്‍ക്ക് കുറഞ്ഞുപോയാല്‍ കുട്ടിയുടെ ആത്മവിശ്വാസത്തെയും അന്തസ്സിനേയും നഷ്ടപ്പെടുത്താതിരിക്കുക. ഇതൊരു പരീക്ഷ മാത്രം. ജീവിതത്തില്‍ വിജയിക്കാന്‍ ഇതിലും വലിയ കാര്യങ്ങള്‍ ധാരാളമുണ്ട്. ഒരു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുപോയതുകൊണ്ട് അവരുടെ കഴിവിനെയും സ്വപ്നങ്ങളെയും തല്ലിക്കെടുത്തരുത്.
പ്രത്യേകം ഓര്‍ക്കുക! ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാത്രമല്ല ഈ ലോകത്തില്‍ സന്തോഷമായി കഴിയുന്നത്.
സ്നേഹാദരങ്ങളോടെ,
പ്രിന്‍സിപ്പാള്‍
https://www.facebook.com/saleesh.subhramunyan/posts/1982631398473164
Post Your Comments