Latest NewsKerala

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു

പാലാ :കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ച് കെ എം മാണി .തോമസ് ചാഴികാടനായിരിക്കും ലോക്‌സഭാ സ്ഥാനാർത്ഥി. പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ശേഷം കേരള കോൺഗ്രസ്സ് രാത്രി വൈകി ഇറക്കിയ വാർത്താ കുറിപ്പിലാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയെന്നു പ്രഖ്യാപിച്ചത്. ഏറ്റുമാനൂർ മുൻ എംഎൽഎയായിരുന്നു തോമസ് ചാഴികാടൻ

ജോസഫ് വിഭാഗത്തിന്റെ എതിർപ്പ് മറികടന്നാണ് കെ എം മാണിയുടെ പ്രഖ്യാപനം. വാര്‍ത്താക്കുറിപ്പിന് പിന്നാലെ ജോസഫ് വിഭാഗം തൊടുപുഴയിൽ രഹസ്യ യോഗം ചേരുന്നുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button