പാലാ: ലോക്സഭാ തിരഞ്ഞെടുപ്പിന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ചതിൽ വിശദീകരണവുമായി കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍ മാനിച്ചാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പി.ജെ ജോസഫ് തീരുമാനം ഉള്‍ക്കൊള്ളുമെന്നു കരുതുന്നു. സ്ഥാനാര്‍ഥിയെ നിശ്ചയിക്കാൻ കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം തന്നെ ചുമതലപ്പെടുത്തിയിരുന്നു. നേതാക്കള്‍ എല്ലാവരുമായും ആലോചിച്ചാണ് ചാഴികാടനെ നിശ്ചയിച്ചത്. പി.ജെ ജോസഫ് സീറ്റ് ചോദിച്ചുവെന്നു അറിഞ്ഞത് മുതൽ നേതാക്കള്‍ എല്ലാവരും തന്നെ വന്നുകണ്ടിരുന്നു. ജില്ലയ്ക്കു വെളിയിലുള്ള ആളുകള്‍ക്ക് സീറ്റ് നല്കിയാല് പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്നും, പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ രമ്യമായും നീതിയുക്തമായും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments