തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍. ശബരിമലയിലുടെ പേരില്‍ വോട്ട് ചോദിക്കാന്‍ കുമ്മനത്തിന് അര്‍ഹതയില്ലെന്ന് മുരളീധരന്‍ പറഞ്ഞു. വിശ്വാസം സംരക്ഷിക്കാനായി വിശ്വാസികള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ മിസോറാമില്‍ ഗവര്‍ണര്‍ ആയിരുന്നു സുഖിച്ചയാളാണ് കുമ്മനം രാജശേഖരനെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാവം. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ബിജെപിയ്ക്ക് ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ നിയമ നിര്‍മാണം നടത്തുമായിരുന്നെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments