ഭൂവനേശ്വര്‍: ഒഡീഷയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും ഒപ്പം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കുമെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. സീറ്റു ചര്‍ച്ചകള്‍ നാലു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും റിപ്പോര്‍ട്ട്.
ഏപ്രില്‍ 11 മുതല്‍ നാലു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.പാര്‍ട്ടി അദ്ധ്യക്ഷന്‍ ഷിബു സോറന്റെ മകള്‍ അഞ്ജലി മയൂര്‍ഭഞ്ജ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് ഷിബു സോറന്റെ മകനും പാര്‍ട്ടി സെന്‍ട്രല്‍ വര്‍ക്കിങ് പ്രസിഡന്റുമായ ഹേമനന്ത് സോറനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. മൂന്നു ഘട്ടങ്ങളിലായി ഒഡീഷയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡിയെയും ബി.ജെ.പിയെയുമാണ് കോണ്‍ഗ്രസ്-ജെ.എം.എം സഖ്യത്തിന് നേരിടാനുണ്ടാവുക.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 21 ല്‍ 20 സീറ്റും ബി.ജെ.ഡിയ്ക്കാണ് കിട്ടിയത്. ഒരു സീറ്റ് ബി.ജെ.പിയ്ക്കാണ് കിട്ടിയത്. അസംബ്ലി തെരഞ്ഞെടുപ്പില്‍ 117 സീറ്റുകള്‍ ബി.ജെ.ഡി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 16ഉം ബി.ജെ.പിയ്ക്ക് 10 ഉം സീറ്റുകളാണ് ലഭിച്ചത്.സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മയൂര്‍ഭഞ്ജ്, സുന്ദര്‍ഗഡ് ജില്ലകളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതിനായി ജെഎംഎം ചര്‍ച്ച നടത്തിവരികയാണെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ വെളിപ്പെടുത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വെളിപ്പെടുത്തിയതിനു തൊട്ടുപിന്നാലെ ബി.ജെ.ഡി പാര്‍ട്ടി ടിക്കറ്റുകളില്‍ 33 ശതമാനം സംവരണം പ്രഖ്യാപിച്ചു.
Post Your Comments