സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ബലാത്സംഗങ്ങളെയും കൊലപാതകങ്ങളെയും ന്യായീകരിച്ചു ഭീകരരുടെ ഭാര്യമാർ.ആയിരക്കണക്കിന് യെസീദി പെണ്‍കുട്ടികളെയും യുവതികളെയും പിടികൂടി ലൈംഗിക അടിമകളാക്കിയതും ചന്തയില്‍ ലേലത്തിന് വിറ്റതും തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതുമൊക്കെ ലോകം മുഴുവൻ ചർച്ചയായിരുന്നു. ഐസിസ് ഭീകരരുടെ ചെയ്തികളെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭീകരരുടെ ഭാര്യയായിമാറി ജിഹാദില്‍ പങ്കെടുത്ത ഈ യുവതി.
യെസീദി സ്ത്രീകളെ തടവിലാക്കിയതും അവരെ ക്രൂരമായി ബലാത്സംഗം ചെയ്തതും അടിമകളാക്കിയതും ഖുറാന്‍ അനുസസരിച്ച് തെറ്റല്ലെന്ന് ഈ യുവതി ന്യായീകരിക്കുന്നു. യുദ്ധത്തടവുകാര്‍ ഉപഭോഗവസ്തുക്കളാണെന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ടെന്നാണ് അവരുടെ ന്യായീകരണം. എന്നാല്‍, ഖുറാനില്‍ ഇങ്ങനെ പറഞ്ഞിട്ടുള്ള ഭാഗം താന്‍ വായിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.ഖുറാനെക്കുറിച്ചുള്ള അജ്ഞത മുതലെടുത്താണ് പലരെയും ഭീകരര്‍ വശത്താക്കിയിരുന്നത് ഇങ്ങനെയാണ്. യുദ്ധത്തില്‍ തടവുകാരായി പിടിക്കുന്നവരെ വസ്തുക്കളായി മാത്രം കണ്ടാല്‍ മതിയെന്നും അവയെ എന്തുചെയ്യാനും ഖുറാന്‍ അനുവദിക്കുന്നുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്.
ഖുറാനില്‍ ഏതുഭാഗത്താണ് ഇങ്ങനെ പറയുന്നതെന്ന മറുചോദ്യത്തിന്, ആ ഭാഗം താന്‍ വായിച്ചിട്ടില്ലെന്നും തനിക്കിതേക്കുറിച്ച് കൂടുതലറിയില്ലെന്നുമാണ് യുവതിയുടെ വാക്കുകള്‍. മറ്റൊരു യുവതിയോടുള്ള ഇവരുടെ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത ദൃശ്യത്തിലാണ് ഈ സംസാരമുള്ളത്.പുറത്തുനിന്ന് ഐസിസില്‍ ചേരാനായെത്തിയ യുവതികളിലൊരാളാകാം ഇതെന്നും ഖുര്‍ദിഷ് നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയയിലെ ഒരു അഭയാര്‍ഥി ക്യാമ്ബില്‍വെച്ച് ഷൂട്ട് ചെയ്തതാണ് വീഡിയോയെന്നും കരുതുന്നു. അഫ്രയ്ന്‍ മമോസ്റ്റ എന്നയാളാണ് ഈ വീഡിയോ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
Post Your Comments