ന്യൂഡല്‍ഹി : രാജ്യത്തെ സൈനികര്‍ക്ക് ഏറ്റവും ആശ്വാസകരവും അതിലുപരി സന്തോഷവുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാരകമായി പരുക്കേറ്റ് മണിക്കൂറുകള്‍കള്‍ക്കുള്ളില്‍ മരണത്തെ പുല്‍കുന്ന സൈനികര്‍ക്ക് പ്രതീക്ഷയായി ഡിആര്‍ഡിഒയുടെ ‘പുതിയ മരുന്ന്’. മാരകമായ പരുക്കുമൂലം മികച്ച ചികിത്സാ സംവിധാനങ്ങളുടെ അടുത്തേക്ക് എത്തിക്കാന്‍ വൈകി മണിക്കൂറുകള്‍ക്കുള്ളില്‍ മരണമടയുന്ന സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ പുതിയ മരുന്നിന് കഴിയുമെന്നാണ് പ്രതീക്ഷ.
രക്തം വാര്‍ന്നൊഴുകുന്ന മുറിവ് അടയ്ക്കുന്ന വസ്തുക്കള്‍, മുറിവിലെ രക്തം പൂര്‍ണമായി വലിച്ചെടുക്കുന്ന പഞ്ഞി – തുണി ആദിയായവ, ഗ്ലിസറിന്‍ ഉപയോഗിച്ചിട്ടുള്ള സലൈന്‍ ലായിനികള്‍ തുടങ്ങിയവ വനത്തിലും ഉയര്‍ന്ന പ്രതലങ്ങളിലുമുള്ള യുദ്ധഭൂമിയില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് ഉപയോഗിക്കാനാകുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തതാണ്.
ഡിആര്‍ഡിഒയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അല്ലൈഡ് സയന്‍സ് ലബോറട്ടറിയിലാണ് (ഐഎന്‍എംഎഎസ്) പുതിയ മരുന്നുകള്‍ കണ്ടുപിടിച്ചത്. പരുക്കേറ്റ് ആദ്യ മണിക്കൂറുകളില്‍ത്തന്നെ ഇവ ഉപയോഗിക്കുകയാണെങ്കില്‍ ജീവിച്ചിരിക്കുന്നവരുടെ എണ്ണം കൂട്ടാനും അംഗഭംഗം വരുന്നവരുടെ എണ്ണം കുറയ്ക്കാനും കഴിഞ്ഞേക്കും
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങള്‍ നടത്തുന്ന ലബോറട്ടറിയാണ് ഐഎന്‍എംഎഎസ്. യുദ്ധമുഖത്ത് ഉണ്ടാകുന്ന അടിയന്തര സാഹചര്യമെന്നത് അമിത രക്തസ്രാവം, സെപ്‌സിസ്, രക്തത്തിന്റെ അളവു കുറഞ്ഞുപോകുന്ന ഹൈപോവോളെമിയ, ഷോക്ക്, വേദന തുടങ്ങിയവയാണ്. ഇവയ്ക്കു കൃത്യസമയത്തു ചികിത്സ ലഭ്യമാക്കുകയാണെങ്കില്‍ സൈനികരുടെ ജീവന്‍ രക്ഷിക്കാനാകും. അതിനായാണ് ഡിആര്‍ഡിഒ മരുന്നുകള്‍ നിര്‍മിച്ചത്- ഡിആര്‍ഡിഒയുടെ ലൈഫ് സയന്‍സസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ എ.കെ. സിങ് അറിയിച്ചു.
കണ്ടെത്തിയ മരുന്നുകള്‍ സേനയില്‍ ഉപയോഗിക്കാന്‍ പ്രാപ്തമായതായി ഐഎന്‍എംഎഎസ് അഡീഷനല്‍ ഡയറക്ടര്‍ അസീം ഭട്‌നഗര്‍ പറഞ്ഞു. അര്‍ധസൈനിക വിഭാഗത്തില്‍ ഇവ ഉള്‍ക്കൊള്ളിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. മറ്റു സേനകളില്‍ പിന്നാലെ ഉള്‍ക്കൊള്ളിക്കും.
Post Your Comments