ന്യൂഡല്‍ഹി : മെയ്ക്ക് ഇന്‍ ഇന്ത്യ വന്‍ വിജയം. . വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ 42 ശതമാനമാണ് ഇടിവുണ്ടായതായി റിപ്പോര്ട്ട്. ആയുധങ്ങളുടെ കാര്യത്തില്‍ വിദേശ കമ്പനികളെയും രാജ്യങ്ങളെയും ആശ്രയിക്കുന്ന സ്വഭാവത്തില്‍ കുറവവുവരുത്തി അവ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള മോദിയുടെ നയങ്ങളാണ് വിദേശത്തുനിന്ന് ആയുധ ഇറക്കുമതി 24 ശതമാനം കുറഞ്ഞതിന് കാരണം.സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആര്‍.ഐ) ന്ന സ്ഥാപനം തയ്യാറാക്കിയ 2018 ലെ ആയുധ കൈമാറ്റങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്ളത്.
ഇറക്കുമതിയില്‍ കുറവുവരുത്തിയിട്ടും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോഴും ഇന്ത്യ. ലോകത്തിലേറ്റവും കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ യുഎസ്, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ചൈന എന്നിവയാണ്. സൗദി അറേബ്യ, ഇന്ത്യ, ഈജിപ്ത്, ഓസ്ട്രേലിയ, അല്‍ജീരിയ എന്നീരാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍.
Post Your Comments