ന്യൂ ഡൽഹി : പുൽവാമ ആക്രമണത്തിന് ശേഷം 18 ഭീകരരെ വധിച്ചെന്ന് സുരക്ഷാ സേന. ഇതിൽ 14 പേർ ജയ്ഷെ ഭീകരർ. ത്രാലിൽ പുൽവാമ ആക്രമണം ആസൂത്രണം ചെയ്ത് 3 ഭീകരരെയാണ് സൈന്യം വധിച്ചത്. 2019ൽ ഇതുവരെ ജമ്മു കാഷ്മീരില്‍ 44 ഭീകരരെ വധിച്ചു. 2018ല്‍ നിയന്ത്രണരേഖയില്‍ 1629 പ്രാവശ്യമാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 2019ല്‍ പാക്കിസ്ഥാന് 478 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും സൈന്യം അറിയിച്ചു.
Post Your Comments