ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പുല്‍വാമയിലെ ത്രാലില്‍ ഇന്നലെ വൈകുന്നേരമാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ത്രാലില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്നു സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു.
പാർലമെന്റ് ഇലക്ഷൻ പ്രഖ്യാപിച്ചതോടെ ഇനിയും ആക്രമണങ്ങൾ കൂടാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനിടെ ജമ്മു കാശ്മീരിൽ ഇലക്ഷൻ തീയതി പ്രഖ്യാപിക്കാത്തതിൽ വലിയ പ്രതിഷേധമാണ് കശ്മീരിലെ നേതാക്കൾ പ്രകടിപ്പിക്കുന്നത്. എന്നാൽ പാകിസ്ഥാൻ ഭീകരവാദികളുടെ ഭീഷണികൾ നിലനിൽക്കുന്നതിനാലും ക്രമസമാധാന പ്രശ്നങ്ങൾ ഉള്ളതിനാലുമാണ് ഇതുവരെ ഇവിടെ ഇലക്ഷൻ പ്രഖ്യാപിക്കാതിരുന്നതെന്നാണ് സൂചന.
Post Your Comments