ഒരു നടിയുടെ അഭിനയം മാത്രമല്ല അവരുടെ വസ്ത്രധാരണവും ജീവിതവും ഒക്കെ വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്നവരാണ് ആരാധകര്‍. അത്തരത്തില്‍ നോക്കുമ്പോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒത്തിരി ഏറെ വിമര്ശനങ്ങള് നേരിടുന്ന നടിയാണ് കസ്തൂരി. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയായ കസ്തൂരി, നടിയെന്നതിലുപരി മോഡല്‍, അവതാരക, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളിലും തിളങ്ങുന്ന ഒരു വ്യക്തിയാണ്.
വിവാദപരമായ വിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ തുറന്നുപറയാനും മടിയില്ലാത്ത താരത്തിന്റെ ടോപ്‌ലെസ് ഫോട്ടോഷൂട്ടും തമിഴ് 2 വിലെ ഐറ്റം ഡാന്‍സും വിവാദങ്ങളില്‍ ഇടം നേടി. കൂടാതെ 44 വയസുള്ള താരം ചെറുപ്രായത്തിലുളള നടന്‍മാരുടെ കൂടെ ശരീര പ്രദര്‍ശനം നടത്തിയെന്നും പഴികേട്ടു.
ഏറ്റവും ഒടുവില്‍ കാര്‍ത്തിയുടെ ജൂലൈ കാട്രില്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ഇതോടെ കസ്തൂരിക്കെതിരെ വിമര്‍ശകര്‍ വാളെടുക്കുകയായിരുന്നു.
ഓഡിയോ ലോഞ്ചിന് ശേഷം ഒരു തമിഴ് മാധ്യമത്തിന് കസ്തുരി അഭിമുഖത്തിന് അനുവദിച്ചിരുന്നു. തമിഴ് സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും പുരുഷാധിപത്യത്തെക്കുറിച്ചും സിനിമാ രാഷ്ട്രീയത്തെക്കുറിച്ചും വിശദമായി സംസാരിക്കുന്ന വിഡിയോയുടെ താഴെ തീര്‍ത്തും മോശം രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അശ്ലീല ഭാഷയിലാണ് മിക്ക കമന്റുകളും. പാന്റിടാന്‍ മറന്നു പോയോ എന്നും ഈ പ്രായത്തില്‍ ഇത്തരമൊരു വേഷം ധരിച്ചെത്തുന്നത് മോശമല്ലേയെന്നും ആളുകള്‍ ചോദിക്കുന്നു. കൂടാതെ ആദ്യം മാന്യമായ വസത്രം ധരിക്കൂ. പിന്നെ നമുക്ക് തമിഴ് സിനിമയെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമെല്ലാം സംസാരിക്കാമെന്നും ചിലര്‍ താക്കീത് നല്‍കുന്നു. എന്നാല്‍ മറ്റു ചിലര്‍ സ്ത്രീയുടെ അവകാശമാണ് അവളുടെ വസ്ത്രധാരണമെന്നും കസ്തൂരിയില്‍ തെറ്റൊന്നുമില്ലെന്നും കമെന്റുകള്‍ ചെയ്യുന്നുണ്ട്.
Post Your Comments