Latest NewsKerala

കോട്ടയത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാവാതെ കോണ്‍ഗ്രസ്

കോട്ടയം: കോട്ടയത്ത് എല്‍ഡിഎഫ് പ്രചരണം ആരംഭിച്ചിട്ടും സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാനാവാതെ കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസിനുള്ള അഭ്യന്തരതര്‍ക്കം കാരണമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്. പി ജെ ജോസഫ് മത്സരിക്കണമോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അനിശ്ചിതത്വം തുടരുകയാണ്.

സീറ്റ് വേണം എന്ന ആവശ്യത്തില്‍ ജോസഫ് ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കെഎം മാണിയാണ് ഇനി തീരുമാനമെടുക്കേണ്ടത്. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു. കോട്ടയം സീറ്റില്‍ മത്സരിപ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മാണി ജോസഫിനെ അറിയിച്ചെങ്കിലും അദ്ദേഹം പിന്‍മാറാന്‍ തയ്യാറായില്ല. വര്‍ക്കിംഗ് ചെയര്‍മാന്‍ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ടതോടെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കെ എം മാണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button