Latest NewsKerala

കോഴി ഫാമിനുള്ളിൽ യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി

റാന്നി : കോഴി ഫാമിനുള്ളിൽ രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. റാന്നി ജണ്ടായിക്കലിലെ കോഴി ഫാമിനുള്ളിലാണ് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കൽ പുതുപ്പറമ്പിൽ ബൈജു, കാവും തലയ്ക്കൽ നിജിൽ എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.

പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് തയ്യറാക്കി ഉടൻ പോസ്റ്റുമാർട്ടത്തിന് അയക്കും.നിജിലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button