Latest NewsKerala

വനിതാ പൈലറ്റിനെ അപമാനിച്ച ആളുടെ കാർ തിരിച്ചറിഞ്ഞു

തിരുവനന്തപുരം : വനിതാ പൈലറ്റിനെ അപമാനിച്ച ആളുടെ കാർ തിരിച്ചറിഞ്ഞു. ജോലികഴിഞ്ഞു ഹോട്ടലിലേക്കു മടങ്ങാനായി വാഹനത്തിനു കാത്തുനിന്ന വനിതാ പൈലറ്റിനെ അപമാനിക്കാൻ ശ്രമിച്ച യാത്രക്കാരനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

യാത്രക്കാരൻ സഞ്ചരിച്ച കാർ മണക്കാട് സ്വദേശിയുടേതാണെന്നു കണ്ടെത്തി.വെളളിയാഴ്ച രാത്രി 10.30നു രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.ഡൽഹിയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ വിമാനത്തിലെ കോ–പൈലറ്റാണു പരാതിക്കാരി.

വാഹനം കാത്തു നിൽക്കുമ്പോൾ അതുവഴി കടന്നുപോയ കാറിലെ യാത്രക്കാരൻ അശ്ലീല ആംഗ്യവും മോശം സംഭാഷണവും ഉപയോഗിച്ചെന്നു പരാതിയിൽ പറയുന്നു സംഭവത്തിനുശേഷം ഹോട്ടലിൽ എത്തിയ പൈലറ്റ് എയർപോർട്ട് മാനേജരെ വിളിച്ചു വിവരം അറിയിച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button