Latest NewsIndia

പിണറായി സർക്കാർ നിരീശ്വര വാദം പ്രചരിപ്പിക്കുന്നു – കുമ്മനം രാജശേഖരൻ

എല്ലാ ക്ഷേത്രങ്ങളിലും ഒരേപോലെ ആചാരം വേണമെന്ന് സർക്കാർ ശഠിക്കുന്നത് ശരിയല്ല

ന്യൂ ഡൽഹി : മിസോറാം ഗവർണ്ണർ സ്ഥാനം രാജിവെച്ച ശ്രീ.കുമ്മനം രാജശേഖരൻ ഇപ്പോൾ മാധ്യമങ്ങളെ കാണുകയാണ്.മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച കുമ്മനം സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥിയായായി തിരുവനന്തപുരത്ത് മത്സരിക്കും. പ്രധാനമന്ത്രിയാണ് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.എന്നാൽ ഇതുവരെ ഔദ്യോഗികമായ പ്രസ്താവനകളൊന്നും വന്നിട്ടില്ല. ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണ് ബിജെപിയെന്ന് കുമ്മനം ആവർത്തിച്ചു. പിണറായി സർക്കാർ നിരീശ്വരവാദം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ക്ഷേത്രങ്ങളിലും ഒരേപോലെ ആചാരം വേണമെന്ന് സർക്കാർ ശഠിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.തനിയ്ക്ക് സ്ഥാനാര്‍ത്ഥിയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കും. ഒരു പ്രതീക്ഷകളും വച്ചല്ല കേരളത്തിലേക്ക് വരുന്നത്. ഇരുപത് മണ്ഡലങ്ങളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. കേരളത്തില്‍ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ കൂടി വരികയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം അല്ലാതെ പ്രത്യേകിച്ച്‌ ഒരു മണ്ഡലമല്ല ലക്ഷ്യം, കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരനെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചത്. അപ്രതീക്ഷിതമായി തന്നില്‍ അര്‍പ്പിക്കപ്പെട്ട ദൗത്യമാണ് ഗവര്‍ണര്‍ പദവിയെന്ന് കുമ്മനം തന്നെ നേരത്തെ പറഞ്ഞിരുന്നു. സംഘടന ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വങ്ങളും വളരെ ഭംഗിയായി നിര്‍വഹിക്കുമെന്നും ഇതുവരെ സംഘടന ഏല്‍പ്പിച്ച എല്ലാ ദൗത്യങ്ങളും ഏറ്റെടുത്തിട്ടുണ്ടെന്നുമായിരുന്നു ഗവര്‍ണറായതിന് ശേഷം കുമ്മനം പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button