മസ്ക്കറ്റ് : ഒമാനില്‍ കടലില്‍ കാണാതായവര്‍ക്കായുള്ള സംയുക്ത തെരച്ചില്‍ തുടരുന്നുവെന്ന് അറിയിച്ച് റോയല്‍ ഒമാന്‍ പൊലീസ്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോർട്ടുണ്ട്. മുഹുത് വിലായത്തിൽ റോയല്‍ ഒമാന്‍ പൊലീസിനൊപ്പം കോസ്റ്റ്ഗാര്‍ഡ്, പൊലീസ് ഏവിയേഷന്‍ വിഭാഗം, ഒമാന്‍ റോയല്‍ എയര്‍ ഫോഴ്സ്, പബ്ലിക് അതേരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് എന്നിവയുടെ സംയുക്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്നു അധികൃതര്‍ അറിയിച്ചു. എന്നാൽ എത്ര പേരെയാണ് കാണാതായതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കടല്‍ പ്രക്ഷുബ്ധമാകുന്ന സാഹചര്യങ്ങളിൽ പൊതുജനങ്ങള്‍ കടലില്‍ ഇറങ്ങരുതെന്നും സ്വന്തം സുരക്ഷയ്ക്ക് എപ്പോഴും പ്രാധാന്യം നല്‍കണമെന്നും പൊലീസ് അറിയിച്ചു.
Post Your Comments