രാജ്നന്ദ്ഗാവ്: 2011 മുതൽ സജീവമായി ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതിനെ തുടർന്ന് അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകരവാദി ചത്തീസ്ഗഢിൽ പൊലീസിന് മുന്നിൽ കീഴടങ്ങി. മാവോയിസ്റ്റ് ഭീകരവാദികൾ ആസൂത്രണം ചെയ്ത എട്ട് അക്രമസംഭവങ്ങളിൽ ഇവർ പങ്കാളിയായിരുന്നു. 2011ലാണ് ഇവർ മാവോയിസ്റ്റ് ഭീകരവാദ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്. നാഗ്പൂർ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനങ്ങളെന്നു പൊലീസ് ഐ ജി ഹിമാൻശു ഗുപ്ത പറഞ്ഞു.
മാവോയിസ്റ്റ് ഭീകരവാദികൾക്കെതിരെ രാജ്യവ്യാപകമായി നടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ വർഷം സംസ്ഥാന പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെത്തുടർന്ന് നിലനിൽപ്പ് അവതാളത്തിലായ മാവോയിസ്റ്റ് ഭീകരർ കൂട്ടത്തോടെ പൊലീസിന് മുന്നിൽ കീഴടങ്ങുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവായിരിക്കുകയാണ്.ഇരുപത്തിയഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് കൊടും ഭീകരൻ ബൽബീർ കഴിഞ്ഞ മാസം ജാർഘണ്ഡ് പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു.
Post Your Comments