Latest NewsIndia

പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനാഘോഷം: മലബാര്‍ ഗോള്‍ഡിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി, പണി കിട്ടിയത് വാര്‍ത്താ ചാനലിന് 

കോഴിക്കോട്•മലബാര്‍ ഗോള്‍ഡിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ ഡല്‍ഹി ആസ്ഥാനമായ സുദര്‍ശന്‍ ടി.വിയോടും അതിന്റെ എഡിറ്റര്‍ സുരേഷ് ചവ്ഹാങ്കെയോടും കോഴിക്കോട് സബ്കോടതി-2 ഉത്തരവിട്ടു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ മലബാര്‍ ഗോള്‍ഡ്‌ ഡയറക്ടര്‍ എം.പി അഹമ്മദ് ഫയല്‍ ചെയ്ത മനാനഷ്ടക്കേസിലാണ് നടപടി.

SUDARSHAN TV
സുരേഷ് ചവ്ഹാങ്കെ

ദുബായ് ആസ്ഥാനമായ ഒരു ധനകാര്യ സ്ഥാപനം സംഘടിപ്പിച്ച പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത്, മലബാര്‍ ഗോള്‍ഡിന്റെ ചെന്നൈ ശാഖയില്‍ നടന്ന ചടങ്ങ് എന്നാരോപിച്ചാണ് ചാനല്‍ വാര്‍ത്ത‍ സംപ്രേക്ഷണം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മലബാര്‍ ഗോള്‍ഡിനുണ്ടായ കോടതി ചെലവ് ഉള്‍പ്പടെയാണ് നഷ്ടപരിഹാരത്തുകയെന്ന് സബ്കോടതി-രണ്ട് ജഡ്ജി ജി രാജേഷ്‌ ഉത്തരവില്‍ പറയുന്നു.

2016 ആഗസ്റ്റ്‌ 20 നാണ് ചാനല്‍ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. ഇതിനെതിരെ മലബാര്‍ ഗോള്‍ഡ്‌ കോടതിയെ സമീപിക്കുകയായിരുന്നു.

മലബാര്‍ ഗോള്‍ഡിന് വേണ്ടി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, അഡ്വ. കെ.റീത്ത, അഡ്വ. അരുണ്‍ കൃഷ്ണ ധാന്‍ തുടങ്ങിയവര്‍ ഹാജരായി.

സത്യത്തിന്റെയും നീതിയുടെയും വിജയമാണ് കോടതി വിധിയെന്ന് അഹമ്മദ് പ്രതികരിച്ചു.

നേരത്തെ, മലബാര്‍ ഗോള്‍ഡ്‌ യു.എ.ഇ കോടതിയില്‍ ഫയല്‍ ചെയ്ത സമാനമായ കേസില്‍ ദുബായ് ആസ്ഥാനമായ ധനകാര്യ സേവന സ്ഥാപനത്തിലെ ജീവനക്കാരനെ ദുബായ് കോടതി ശിക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button