ഷംഷാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരവാദിയോട് ഉപമിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവും നടിയും താരപ്രചാരകയുമായ വിജയ ശാന്തി. തെലങ്കാനയിലെ ഷംഷാബാദില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു വിജയ ശാന്തിയുടെ പരാമര്‍ശം. അതേസമയം വിജയശാന്തിയുടെ പ്രസംഗം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് വിജയ ശാന്തി വിവാദ പരാമര്‍ശം നടത്തിയത്. നരേന്ദ്ര മോദി ഒരു തീവ്രവാദിയെ പോലെയാണ്.മോദിയുടെ പ്രവര്‍ത്തികള്‍ കാരണം ആളുകള്‍ അദ്ദേഹത്തെ ഭീകരവാദിയെ പോലെയാണ് കാണുന്നത് എന്നും വിജയ ശാന്തി പറഞ്ഞു.
ജനങ്ങള്‍ മോദിയെ ഭയപ്പെടുന്നുണ്ട്. കാരണം മോദി എപ്പോഴാണ് ഏത് തരത്തിലുളള ബോംബാണ് എറിയുക എന്ന് ആര്‍ക്കുമറിയില്ല. ജനങ്ങള്‍ സ്നേഹിക്കപ്പെടുകയാണ് വേണ്ടത്. എന്നാല്‍ മോദി അവരെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരു പ്രധാനമന്ത്രി ഒരിക്കലും അങ്ങനെ ചെയ്യരുതെന്നും വിജയ ശാന്തി കൂട്ടിച്ചേര്‍ത്തു.
വരുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള യുദ്ധമാണ്. മത്സരം രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലാണ്. മോദിയുടെ ലക്ഷ്യം ഏകാധിപത്യ ഭരണമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആത്മാവ് ജനാധിപത്യമാണെന്നും ഏകാധിപതിയെ പോലെ ഭരണം നടത്തി നരേന്ദ്ര മോദി ജനാധിപത്യത്തെ കൊല്ലുകയാണെന്നും വിജയശാന്ത്ി കുറ്റപ്പെടുത്തി.
Post Your Comments