കല്‍പ്പറ്റ: രണ്ടു പേരെ കൊലപ്പെടുത്തി സുല്‍ത്താന്‍ ബത്തേരി വടക്കനാട് പ്രദേശത്ത് ഭീതി പടര്‍ത്തിയ വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് താത്കാലികമായി നിര്‍ത്തി വച്ചു. ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം വനം വകുപ്പ് ഉപേക്ഷിച്ചത്.
ആനയെ പിടികൂടാന്‍ ആരംഭിച്ച ആദ്യ ശ്രമം പ്രായോഗിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വനം വകുപ്പ് നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്ന് മുത്തങ്ങ ആന പന്തിയിലെ കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ പിടികൂടാനുള്ള് ഉദ്യോഗസ്ഥരുടെ ശ്രമം ആനയുടെ ആരോഗ്യ സ്ഥിതി വഷളായ സാഹചര്യത്തില്‍ താത്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. രണ്ടു പേരെ കൊലപ്പെടുത്തിയ കൊമ്പനെ നാട്ടുകാരുടെ ഏറെ നാളത്തെ പ്രതിഷേധത്തിന് ശേഷമാണ് പിടികൂടാന്‍ തീരുമാനിച്ചത്
Post Your Comments