ബൊഗോട്ട• കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിനുള്ളിലുണ്ടായിരുന്ന 12 പേരും കൊല്ലപ്പെട്ടു. . മീറ്റാ പ്രവിശ്യയിലെ സാന്‍ കാര്‍ലോ ഡി ഗ്വാറ മുനിസിപ്പാലിറ്റിയില്‍ രാത്രി ഒന്‍പതരയോടെയാണ് ദുരന്തമുണ്ടായത്.
വില്ലാവിസെന്‍ഷ്യോ നഗരത്തിലെ വിമാനത്താവളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഡഗ്ലസ് ഡിസി-3 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സാന്‍ ജോസ് ഡെല്‍ ഗുവയാരെയില്‍ നിന്നും വില്ലാവിസെന്‍ഷ്യോ നഗരത്തിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് സിവില്‍ ഏവിയേഷന്‍ ഏജന്‍സി ട്വീറ്റ് ചെയ്തു.
9 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തെക്ക്കിഴക്കന്‍ പ്രവിശ്യയായ വൌപ്സിലെ മുനിസിപ്പാലിറ്റിയായ തരൈരയിലെ മേയറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും സിവില്‍ ഏവിയേഷന്‍ ഏജന്‍സി അറിയിച്ചു.
Post Your Comments