UAELatest NewsGulf

അബുദാബിയിൽ ലഹരി മരുന്നുമായി രണ്ടു പേർ പിടിയിൽ

അബുദാബി : ലഹരി മരുന്നുമായി രണ്ടു പേരെ അബുദാബി പോലീസ് പിടികൂടി. മുസഫ വ്യവസായ മേഖലയിൽ നിർത്തിയിട്ട പഴയ കാറിലാണ് 40 കിലോ ലഹരി മരുന്നു ഒളിപ്പിച്ചിരുന്നത്. സമീപ പ്രദേശങ്ങളിലുള്ള താമസ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപന. ലഹരി മരുന്ന് വിൽപനെയെക്കുറിച്ച് രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ പ്രതികളെ ലഹരി മരുന്നു സഹിതം പിടികൂടുകയായിരുന്നു.

https://www.instagram.com/p/BuyPLIHA12p/?utm_source=ig_web_copy_link

പിടിയിലായവർ ഏതു നാട്ടുകാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇത്തരം നിയമലംഘനത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നു അബുദാബി പൊലീസിലെ ലഹരിമരുന്ന് നിർമാർജന വിഭാഗം ഡയറക്ടർ കേണൽ താഹിർ ഗരീബ് അൽ ദാഹിരി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button