തിരുവനന്തപുരം: കേരളം യുഡിഎഫ് പിടിക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വിട്ട് എബിപി ന്യൂസ്- വോട്ടര്‍ സര്‍വേ. യുഡിഎഫ് 14 സീറ്റ് നേടുമെന്നാണ് സര്‍വ്വേ ഫലം വിലയിരുത്തുന്നത്. ആറ് സീറ്റ് എല്‍ഡിഎഫിനും എന്നാല്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനികില്ല എന്നുമാണ് സര്‍വ്വേ റിപ്പോര്‍ട്ടുകചള്‍ വ്യക്തമാക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ജനവിധിക്ക് സാധ്യതയെന്ന് ഏഷ്യാനെറ്റ് ന്യൂസ് – എഇസെഡ് റിസർച്ച് പാർട്നേഴ്സ് അഭിപ്രായ സര്‍വേയും പ്രവചിചിച്ചിരുന്നു. 14 നും 16 നും ഇടയ്ക്ക് സീറ്റ് യുഡിഎഫ് പിടിക്കാനിടയുണ്ടെന്നായിരുന്നു അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്.
അതേസമയം ദേശീയ തലത്തില്‍ നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ മേല്‍ക്കൈ നേടുമെന്ന് സി വോട്ടര്‍ അഭിപ്രായ സര്‍വേ പറയുന്നു. സി-വോട്ടര്‍ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് ലഭിക്കുക 264 സീറ്റാണ്. യുപിഎയ്ക്ക് 141 സീറ്റ് ലഭിക്കുമെന്ന് സി-വോട്ടര്‍ സര്‍വേ ഫലങ്ങള്‍.
Post Your Comments