ദുബായ് : മയക്കുമരുന്ന് കടത്ത്; ഇന്ത്യക്കാരന് ദുബായ് കോടതി തടവ് ശിക്ഷ വിധിച്ചു . സ്വന്തം വസ്ത്രത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 52കാരനായ ഇന്ത്യക്കാരനാണ് ദുബായ് കോടതി തടവ് ശിക്ഷ വിധിച്ചത്. 4.1 കിലോഗ്രാം ഹാഷിഷുമായാണ് ഇന്ത്യന്‍ പൗരന്‍ സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയത്. ശിക്ഷയായി 10 വര്‍ഷം തടവിന് പുറമെ 50,000 ദിര്‍ഹം ഇന്ത്യൻ പൗരൻ പിഴയുമടയ്ക്കണം. ശിക്ഷ പൂർണ്ണമായും അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പ്രതിയുടെ ലഗേജ് നഷ്ടമായിരുന്നു. എന്നാല്‍ ഇയാള്‍ ഇക്കാര്യം അധികൃതരെ അറിയിക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ല.
ദിവസങ്ങള്‍ക്ക് ശേഷം വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട് കിട്ടിയ ലഗേജുകളില്‍ പരിശോധന നടത്തുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ദുബായ് പൊലീസ് ആന്റി നര്‍കോട്ടിക്സ് സിഐഡി വിഭാഗം ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments