മോസ്‌കോ: വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്ക് ഇനി പിടി വീഴും. രാജ്യത്ത് വ്യാജവാര്‍ത്തകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി റഷ്യ. രാജ്യത്തെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും.
അധോസഭയായ ഡ്യൂമ ബില്‍ അംഗീകരിച്ചു. ഉപരിസഭയുടെ കൂടി അംഗീകാരത്തിന് ശേഷം പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ഒപ്പ് വയ്ക്കുന്നതോടെ ബില്‍ നിയമമാകും.
സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വ്യാജവും അവിശ്വസനീയവുമായ വാര്‍ത്തകള്‍ക്ക് ഇതോടെ നിയന്ത്രണം വരും. ഇത്തരം അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ രാജ്യത്തിലെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കാറുണ്ടെന്നും പൊതുജനാരോഗ്യത്തെയും പൊതുസുരക്ഷയെയും ഗതാഗതത്തെയും സാമൂഹ്യഘടനയെയും വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങളെയും സാമ്പത്തികരംഗത്തെയും ദോഷകരമായി ബാധിക്കുമെന്നും അത് രാജ്യത്തിന്റെ ഊര്‍ജ്ജശോഷണത്തിന് കാരണമാകുമെന്നും ബില്ലില്‍ പറയുന്നു.
Post Your Comments