തിരുവനന്തപുരം : വിവാദ നടപടിയുമായി തിരുവിതാംകൂർ ദേവസ്വംബോർഡ് രംഗത്ത്. ജീവനക്കാരുടെ പിഎഫ് (പ്രൊഫിഡന്റ് ഫണ്ട് ) ഓഹരി വിപണിയിൽ നിക്ഷേപിച്ചു. 4000 ജീവക്കാരുടെ പിഎഫ് പണമാണ് നിക്ഷേപിച്ചത്. 150 കോടി രൂപയ്ക്ക് ധനലക്ഷ്മി ബാങ്കിന്റെ ഷെയർ വാങ്ങി. നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിലാണ് നിക്ഷേപിച്ചത്. എതിർപ്പുമായി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു.
പണം നഷ്ടമായേക്കാവുന്ന ഷെയർ വാങ്ങിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. പണം പിൻവലിച്ചത് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്താതെയാണ്.
Post Your Comments