Latest NewsInternational

കാത്തിരിപ്പിനൊടുവിൽ പാക് യുവതിയ്ക്കും ഇന്ത്യന്‍ യുവാവിനും മംഗല്യം

പട്യാല: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍നിന്നുള്ള യുവതിയും ഇന്ത്യന്‍ യുവാവും തമ്മിലുള്ള വിവാഹം ഒടുവിൽ നടന്നു. പാകിസ്ഥാനിൽ നിന്നുള്ള സര്‍ജിത്തും ഹരിയാന അംബാല ജില്ലക്കാരനായ പര്‍വിന്ദര്‍ സിങ്ങുമാണ് വിവാഹിതരായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഗുരുദ്വാരയില്‍ സിഖ് ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇന്ത്യയില്‍വച്ച് വിവാഹിതയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയിലെയും പാകിസ്ഥാനിലെയും കൂടുതല്‍ യുവതീ – യുവാക്കള്‍ പരസ്പരം വിവാഹിതരാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സര്‍ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
പാകിസ്ഥാനിലെ സിയാല്‍കോട്ട് ജില്ലയില്‍ സ്ഥിരതാമസമാക്കിയ ഹിന്ദു കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് സര്‍ജിത്തെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button