തൃശ്ശൂര്‍: മാവോയ്സ്റ്റുകളോടുളള സര്‍ക്കാരിന്‍റെ സമീപനത്തില്‍ മാറ്റമുണ്ടായാല്‍ ചര്‍ച്ചക്കുളള വഴിയൊരുക്കാമെന്നും മധ്യസ്ഥത വഹിക്കാമെന്നും മാവോയിസ്റ്റ് നേതാവ് രൂപേഷ്. പോലീസ് ചോരക്കളി അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും രൂപേഷ് ആവശ്യപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ തടവുകാരനായി കഴിയവെ പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളോടാണ് പ്രതികരിച്ചത്.
പന്ത്രണ്ടംഗ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ അകമ്ബടിയോടെയാണ് രൂപേഷിനെ രാവിലെ വലപ്പാട്ടെ വീട്ടിലെത്തിച്ചത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ആറുമണിക്കൂര്‍ സമയമാണ് പരോള്‍ ആയി അനുവദിച്ചത്. വൈത്തിരി വെടിവെയ് പ്പോടെ വന്‍ സുരക്ഷാ ക്രമീകരണങ്ങളായിരുന്നു സജ്ജീകരിച്ചിരുന്നത്.
Post Your Comments