Latest NewsKerala

ശരീഅത്ത് ചട്ടഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും; സമസ്ത അധ്യക്ഷനെ കണ്ട് കെ.ടി ജലീല്‍

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതുമായി മന്ത്രി കെ.ടി ജലീല്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചു. കൊണ്ടോട്ടി മുതുവല്ലൂരിലെ വീട്ടിലെത്തിയാണ് മന്ത്രി ജിഫ്രി തങ്ങളെ കണ്ടത്. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു.ശരീഅത്ത് ചട്ടങ്ങളുടെ ഭേദഗതിയില്‍ സമസ്ത മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് ജലീല്‍ ഉറപ്പു നല്‍കി. ഒപ്പം വഖഫ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട് സമസ്തക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്നും മന്ത്രി ജിഫ്രി തങ്ങളെ അറിയിച്ചു.

മുഖ്യമന്ത്രിയുമായുള്ള ആശയ വിനിമയത്തിനാണെങ്കില്‍ പോലും ഇടനിലക്കാരില്ലാതെ വരുന്നതാണ് താല്‍പര്യമെന്നും ജലീല്‍ തങ്ങളോട് പറഞ്ഞു. നേരത്തേ ജലീല്‍ നടത്തിയ ചില പ്രസ്താവനകള്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്ന് സമസ്ത പരസ്യമായി പറഞ്ഞിരുന്നു. ജിഫ്രി തങ്ങളെ സന്ദര്‍ശിക്കാന്‍ നേരത്തേ പലതവണ ജലീല്‍ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും തങ്ങള്‍ സമയം അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനായാണ് താന്‍ വന്നതെന്നും സര്‍ക്കാരുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും ഇടനിലക്കാരില്ലാതെ സമീപിക്കാമെന്നും തങ്ങളെ ജലീല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button