തിരുവനന്തപുരം: കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പി. ജയരാജനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. പി. ജയരാജന്‍ വീട്ടിനകത്തിരിക്കുമ്പോഴാണ് അക്രമികള്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ വെട്ടിനുറുക്കിയത്. എറണാകുളത്ത് വിദഗ്ധചികിത്സയിലാണ് അദ്ദേഹത്തിന്റെ അറ്റുതൂങ്ങിയ വലതുകൈ തുന്നിക്കെട്ടിയത്. കണ്ടാല്‍ രണ്ട് കൈയും ശേഷിയുള്ളത് പോലെയേ തോന്നൂ. ആ തുന്നിക്കെട്ടിയ കൈ അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമാണ്. ആര്‍.എസ്.എസ് ആണ് പ്രതിസ്ഥാനത്തെന്നും അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്നവര്‍ പി. ജയരാജന് വോട്ട് ചെയ്യണമെന്നും കോടിയേരി പറയുകയുണ്ടായി.
കേസില്‍ പെട്ടയാള്‍ സ്ഥനാര്‍ത്ഥിയാകരുത് എന്നെവിടെയും പറഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ യു.ഡി.എഫില്‍ ഒരാള്‍ക്കും മത്സരിക്കാനാവില്ല. ഒരു കേസില്‍ രണ്ട് കൊല്ലം ശിക്ഷിക്കപ്പെട്ടെങ്കില്‍ മാത്രമേ സ്ഥാനാര്‍ത്ഥിയാകുന്നതിന് അയോഗ്യതയാവൂ. രണ്ട് ജില്ലാ സെക്രട്ടറിമാര്‍ സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ പകരം ക്രമീകരണമുണ്ടാവും. കണ്ണൂര്‍ ജില്ലയില്‍ സ്ഥിരം സെക്രട്ടറി തന്നെ വരുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments