Latest NewsIndiaNews

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു; ഇന്ത്യന്‍ പൈലറ്റിനെ നാട് കടത്തി യു.എസ്

മുംബൈ: കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ പൈലറ്റിനെ നാടു കടത്തി യുഎസ്. യുഎസില്‍ ഇയാള്‍ കഴിഞ്ഞിരുന്ന ഹോട്ടലുകളിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിലൂടെയാണു കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രങ്ങള്‍ കാണുന്നതായി എഫ്ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് നടപടി. കഴിഞ്ഞ രണ്ടു മാസമായി എഫ്ബിഐ ഇയാളുടെ കേസ് അന്വേഷിക്കുകയായിരുന്നു. തെളിവുകള്‍ ശേഖരിച്ചതിന് പിന്നാലെ മുബൈ സ്വദേശിയായ പൈലറ്റിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ വിമാനക്കമ്പനിയുടെ ന്യൂഡല്‍ഹിയില്‍നിന്നുള്ള വിമാനം തിങ്കളാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്. യാത്രക്കാരുടെ മുന്നിലൂടെ കൈവിലങ്ങ് അണിയിച്ചാണ് പൈലറ്റിനെ പറത്തുകൊണ്ടുപോയത്. ഇയാളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി. വീസ റദ്ദാക്കുകയും ചെയ്തു. ഡല്‍ഹിക്കുള്ള വിമാനത്തില്‍ കയറ്റിവിടുകയും ചെയ്തു. ഇതോടെ ഇനി ഇയാള്‍ക്ക് യുഎസ് സന്ദര്‍ശിക്കാനാകില്ല. തെളിവുകള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് എഫ്ബിഐ അയച്ചിട്ടുമുണ്ട്.

50കളിലുള്ള പൈലറ്റ് വിമാനത്തിന്റെ ഫസ്റ്റ് ഓഫിസര്‍ ആയിരുന്നു. യുഎസിലേക്ക് വിമാനങ്ങള്‍ സ്ഥിരമായി പറത്തുന്നയാളാണ്. നിലവിലെ നിയമം അനുസരിച്ച് അമേരിക്കയിലേക്കു സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ യുഎസ് ബ്യൂറോ ഓഫ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനു വിധേയമാകണം. വിമാനം പുറപ്പെട്ട് 15 മിനിറ്റിനുള്ളില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങളും കൈമാറണം. അതേസമയം, വീസ വിഷയത്തിലാണ് പൈലറ്റിനെ നാടുകടത്തിയതെന്നാണ് വിമാനക്കമ്പനി വക്താവ് ഔദ്യോഗികമായി അറിയിച്ചത്.

shortlink

Post Your Comments


Back to top button