കണ്ണൂര്‍ : കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര് ഡി അറ്റസ്റ്റേഷന് പൊതുജന സൗകര്യാര്‍ത്ഥം മാര്‍ച്ച് 13 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9 മുതല്‍ 12.30 വരെ നടത്തുന്നതാണ്. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് അതിന്റെ പ്രിന്റഡ് അപേക്ഷയുമായി വരേണ്ടതാണ്. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും തീയ്യതി 13/03/19 എന്നും ആയിരിക്കണം. (സൈറ്റ് അഡ്ഡ്രസ്സ് :-(202.88.244.146:8084/norka/ അല്ലെങ്കില്‍ norkaroots.net –ല്‍ Certificate Attestation)
ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ 04972765310, 04952304885.
Post Your Comments