Latest NewsBeauty & Style

വരണ്ട ചര്‍മമുള്ളവരും എണ്ണമയമുള്ള ചര്‍മ്മമുള്ളവരും തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

നല്ല തിളങ്ങുന്ന ചര്‍മ്മം മിക്കവരുടെയും ആഗ്രഹമാണ്. മുഖത്ത് ഒരു പാട് വന്നാല്‍ ഉടന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ പോകുന്നവരാണ് മിക്കവരും. അല്ലെങ്കില്‍ വീട്ടില്‍ നിന്ന് തന്നെ  ചികിത്സിക്കുന്നവരാണ് പലരും. പക്ഷേ പരീക്ഷണത്തിന് മുന്‍പ് അവരവരുടെ മുഖത്തിന്റെ സ്വഭാവം എന്താണെന്ന് അറിയേണ്ടതുണ്ട്. അതിന് ശേഷം പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതാണ് നല്ലത്. ചര്‍മ്മം പ്രധാനമായി രണ്ട് തരത്തിലുണ്ട് വരണ്ട ചര്‍മ്മവും എണ്ണമയമുള്ള ചര്‍മ്മവും.

വരണ്ട ചര്‍മ്മമുള്ളവര്‍ ശ്രദ്ധിക്കേണ്ടത്…

കുളിക്കുന്നതിന് മുന്‍പ് കൂടുതല്‍ എണ്ണ തേച്ചാല്‍ വരണ്ട ചര്‍മ്മം മാറുമെന്നാണ് പലരുടെയും ധാരണ. കുളിക്കുന്നതിന് മുന്‍പ് കൈകാലുകളിലും മുഖത്തുമെല്ലാം എണ്ണ തേച്ചുപിടിപ്പിക്കുമ്പോള്‍ ചര്‍മത്തിനു ജലാംശം ആഗിരണം ചെയ്യാന്‍ കഴിയില്ല. സോപ്പ് ഉപയോഗം കുറയ്ക്കണം. സോപ്പിന് പകരം ചെറുപയര്‍ പൊടി എന്നിവ ഉപയോഗിക്കാം. കുളി കഴിഞ്ഞതിനുശേഷം മോയിസ്ചറൈസിങ് ക്രീം പോലുള്ളവ തേയ്ക്കുന്നതാണ് ഉത്തമം. വരണ്ട ചര്‍മ്മമുള്ളവര്‍ ചൂടുവെള്ളത്തില്‍ കുളിക്കരുത്. ഇതു ചര്‍മ്മം കൂടുതല്‍ വരണ്ടതാവാന്‍ കാരണമാകും. ചര്‍മ്മത്തിന്റെ അസ്വസ്ഥതയും ചൊറിച്ചിലും മാറ്റാനാണ് ആസ്ട്രിജന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കുന്നതും വരണ്ട ചര്‍മ്മമാകാന്‍ കാരണമാകും. വരണ്ട ചര്‍മ്മമുള്ളവര്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്.

മുഖക്കുരു എന്ന വില്ലന്‍…

എണ്ണമയമുള്ള ചര്‍മ്മക്കാരെ പ്രധാന പ്രശ്‌നം മുഖക്കുരുവാണ്. തുടക്കത്തിലേ കൃത്യമായ ചികില്‍സ നല്‍കിയാല്‍ മുഖക്കുരുവിന്റെ ശല്യം ഇല്ലാതാക്കാം. എണ്ണയുടെ അധികസ്രവം കാരണം രോമകൂപങ്ങള്‍ അടഞ്ഞാണ് മുഖക്കുരു ഉണ്ടാവുന്നത്. കൗമാരപ്രായത്തിലാണ് മുഖക്കുരു കണ്ടു തുടങ്ങുക. 15മുതല്‍ 23 വയസുവരെ പ്രായമുള്ളവരിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. ഈ പ്രായത്തില്‍ ശരീരത്തിലെ ആന്‍ഡ്രജന്‍ ഹോര്‍മോണിന്റെ ഉല്‍പാദനം കൂടും.

കറുത്തകുത്തുപോലെ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഹെഡില്‍നിന്നാണ് മുഖക്കുരു വളര്‍ച്ച ആരംഭിക്കുന്നത്. രോമകൂപങ്ങളില്‍ എണ്ണ അടിഞ്ഞുകൂടി വണ്ണം വച്ച് ചെറിയ കുരുക്കള്‍ ഉണ്ടാകും. ഈ ഘട്ടത്തില്‍ പ്രൊപ്പിയോണി ബാക്ടീരിയം ആക്‌നസ് എന്ന ബാക്ടീരിയ ഇവിടെ കൂടുതലായി വളര്‍ന്ന് കൊഴുപ്പിനെ വിഭജിക്കും. ചെറിയ കുരുക്കള്‍ വികസിച്ചു ചുവന്ന കുരുവായി മാറുന്നു. പിന്നീടു പഴുപ്പ് നിറഞ്ഞ കുരുക്കള്‍ ആയി മാറുന്നു. പഴുപ്പുള്ള കുരുക്കള്‍ പൊട്ടുമ്പോഴാണു മുഖത്ത് പാടുകളും കുഴികളും വരുന്നത്.

മുഖക്കുരു പ്രശ്‌നമുള്ളവര്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. ക്ലിന്റാമൈസിന്‍, ഹെക്‌സാക്ലോ റോഫെയ്ന്‍ എന്നിവ അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും. മുഖക്കുരു ഒരു കാരണവശാലും പൊട്ടിക്കരുത്. കൈ നഖങ്ങള്‍ എപ്പോഴും വൃത്തിയായി വെട്ടുക. നഖങ്ങള്‍ ഉപയോഗിച്ചു കുരുപൊട്ടിക്കുന്നത് പാടും കുഴിയുമുണ്ടാകാന്‍ കാരണമാകും. അനാവശ്യമായി സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കരുത്. ദിവസവും ഒരു നേരമെങ്കിലും ആവി പിടിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button