Latest NewsLife StyleHealth & Fitness

വേനലില്‍ ആശ്വാസമേകി നറുനീണ്ടി സര്‍ബത്ത്; അറിയാം മറ്റു ഗുണങ്ങള്‍

ഉഷ്ണകാലത്ത് ദാഹശമനത്തിന് വളരെ ഫലപ്രദമായ പാനീയമാണ് മറുനീണ്ടി സര്‍ബത്ത്. ചൂട് അനിയന്ത്രിതമായി ഉയരുമ്പോള്‍ ശരീരത്തെ തണുപ്പിച്ച് നിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഇതിനെല്ലാം പുറമേ ഏറെ ഔഷധഗുണമുള്ള ഒരു വസ്തുകൂടിയാണ് നന്നാറി എന്നറിപ്പെടുന്ന നറുനീണ്ടി. സര്‍ബത്ത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതില്‍ ഉപരിയായി നിരവധി ആയുര്‍വേദ മരുന്നുകളിലും നറുനീണ്ടി ഉപയോഗിച്ച് വരുന്നു.

ത്വക് രോഗങ്ങള്‍ക്കും രക്തശുദ്ധിക്കുമുള്ള ഫലപ്രദമായ ഒറ്റമൂലിയാണ് നറുനീണ്ടി. വാതം, മൂത്രാശയ രോഗങ്ങള്‍, സിഫിലിസ് എന്നിവക്കുള്ള ഔഷധമായ നറുനീണ്ടി ലൈംഗികശേഷി വര്‍ധിപ്പിക്കുവാനും ഉത്തമമാണ്.പിത്തജ്വരത്തിന് ചിറ്റമൃത്,രാമച്ചം,നറുനീണ്ടി, മുത്തങ്ങ, ചന്ദനം എന്നിവ ചേര്‍ത്തു കഷായമുണ്ടാക്കി തേനും പഞ്ചസാരയും മേമ്പൊടിച്ചേര്‍ത്ത് സേവിക്കുന്നത് ഗുണം ചെയ്യും. നറുനീണ്ടിക്കിഴങ്ങിന്റെ പുറംതൊലി കളഞ്ഞ് നല്ല പോലെ അരച്ച്് നെല്ലിക്കയുടെ വലിപ്പത്തില്‍ പശുവിന്‍ പാലില്‍ ചേര്‍ത്ത് തുടര്‍ച്ചയായി 21 ദിവസം കഴിച്ചാല്‍ മൂത്രക്കല്ലിന് ശമനമുണ്ടാകും.

കൂടാതെ നറുനീണ്ടി പാല്‍ക്കഷായം വച്ച് ദിവസം രണ്ടു നേരം 25 മില്ലിലിറ്റര്‍ വീതം രണ്ടോ മൂന്നോ ദിവസം കുടിക്കുന്നത് മൂത്രസംബന്ധമായ മറ്റ് അസുഖങ്ങള്‍ പരിഹരിക്കും. മൂത്രാശയക്കല്ല് അകറ്റാന്‍ നറുനീണ്ടി വേര് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അസ്ഥിസ്രാവം, ചുട്ടുനീറ്റല്‍, വിഷം, ചൊറി, ചിരങ്ങ് തുടങ്ങിയവ അകറ്റാന്‍ നറുനീണ്ടി ഉത്തമ ഒഷധമാണ്. നറുനണ്ടി സര്‍ബത്ത് ശരീരതാപം കുറയ്ക്കുന്നതിനും രക്ത ശുദ്ധിയുണ്ടാക്കുന്നതുമാണ്. നറുനീണ്ടി കിഴങ്ങ് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചത് തേങ്ങാ പാലില്‍ കലക്കി ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരമാണ്. ഗര്‍ഭിണികളുടെ മോണിംഗ് സിക്നസ് മാറാന്‍ നറുനീണ്ടി സത്തു ചേര്‍ത്ത വെള്ളം കുടിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button