Latest NewsHealth & Fitness

ഗ്രീന്‍ ടീയില്‍ നാരങ്ങ നീര് ചേര്‍ത്ത് കുടിച്ചാല്‍ ഈ ഗുണങ്ങള്‍

ഡയറ്റിങ്ങ് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ശരീരഭാരം കുറയ്ക്കാന്‍ മിക്കവരും ആദ്യം കുടിക്കുന്നത് ഗ്രീന്‍ ടീ തന്നെയാകും. ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളാണ് ഈ് ഗുണം നല്‍കുന്നതും. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും തടി കുറയാനുമെല്ലാം ഗ്രീന്‍ ടീ വളരെ നല്ലതാണ്.

ഇനി ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ അതില്‍ അല്‍പം നാരങ്ങ നീര് കൂടി ചേര്‍ക്കാം. ഗ്രീന്‍ ടീയില്‍ ഫ്ളേവനോയ്ഡുകളുടെ രൂപത്തില്‍ ആന്റിഓക്സിഡന്റുകളുണ്ട്. ചെറുനാരങ്ങയിലും ഇതുണ്ട്. ഇവ രണ്ടു ചേരുമ്പോള്‍ ഗുണം ഇരട്ടിക്കും. ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കും.

ചെറുനാരങ്ങ സിട്രസ് ആസിഡാണെങ്കിലും വയറിനെ തണുപ്പിക്കാന്‍, ആല്‍ക്കലൈനാക്കാന്‍ സഹായിക്കും. അതായത് ഗ്രീന്‍ ടീയിലെ കഫീന്‍ വയറ്റില്‍ അസിഡിറ്റിയുണ്ടാക്കാതിരിക്കാന്‍ ചെറുനാരങ്ങ ചേര്‍ക്കുന്നത് നല്ലതാണ്. വെറും വയറ്റില്‍ ഒരു കാരണവശാലും ഗ്രീന്‍ ടീ കുടിക്കരുത്. ഇതിലെ കഫീന്‍ ഡീഹൈഡ്രേഷന്‍ ഉണ്ടാക്കാനുള്ള സാധ്യതയേറെയാണ്. ഗ്രീന്‍ ടീ-ചെറുനാരങ്ങ കോമ്പിനേഷന്‍ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഗ്രീന്‍ ടീയും ചെറുനാരങ്ങയും തടിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. വൈറ്റമിന്‍ സിയും ആന്റിഓക്സിഡന്റുകളും ഒന്നിക്കുമ്പോള്‍ ഗുണം ഇരട്ടിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button