കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥി പി രാജീവ് സന്തോഷമറിയിച്ചു. ദേശീയ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾ തെരഞ്ഞെടുപ്പിൽ ഗുണകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി തന്നെ നിയോഗിച്ചതിൽ സന്തോഷമുണ്ടെന്നുംമണ്ഡലം നിശ്ചയിച്ചത് പാര്‍ട്ടിയാണെന്നും രാജീവ് പറഞ്ഞു. നന്നായി അറിയാവുന്ന മണ്ഡലമാണ് മത്സരിക്കാൻ ലഭിച്ചത്.രാജ്യസഭാ എംപിയായിരുന്ന കാലത്തെ പ്രവര്‍ത്തനം ജനങ്ങളുടെ മനസിലുണ്ട്. നാടെന്ത് ആവശ്യപ്പെടുന്നു എന്നതിലാകും ശ്രദ്ധിക്കുകയെന്നും പി രാജീവ് പറഞ്ഞു.
ഇന്നലെ ഉണ്ടായിരുന്നവർ എന്തു ചെയ്തു ചെയ്തില്ല എന്നതിൽ അല്ല, ഇന്നിനി എന്തു വേണം എന്നതിലാണ് ചർച്ചയെന്നും ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും പി രാജീവ് ആവര്‍ത്തിച്ചു
Post Your Comments