പി.ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായതോടെ എം.വി ജയരാജന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാവും. പി.ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായ പശ്ചാത്തലത്തിലാണ് എം.വി ജയരാജന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം നല്‍കാന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചത്.ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍ ജില്ലാ സെക്രട്ടറി പി ശശിയെ സി.പി.എം ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. എം.വി ജയരാജിന്റെ ഒഴിവില്‍ പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.
നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന എം.വി ജയരാജനെ അടുത്ത ദിവസം ചേരുന്ന ജില്ലാ കമ്മറ്റി പുതിയ സെക്രട്ടറിയായി തെരഞ്ഞെടുക്കും. ജില്ലയില്‍ നിന്നുളള മറ്റ് സംസ്ഥാന കമ്മറ്റി അംഗങ്ങളെ ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയപ്പോഴും എം.വി ജയരാജനെ കമ്മറ്റിയില്‍ നിലനിര്‍ത്തിയിരുന്നു.നിലവില്‍ പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡണ്ട് കൂടിയാണ് പി ശശി. എം.വി ജയരാജന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാകുന്ന സാഹചര്യത്തില്‍ പി ശശിയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്. മുന്‍പ് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച മുന്‍പരിചയവും പി ശശിക്കുണ്ട്.
2011ല്‍ അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ ജില്ലാ സെക്രട്ടറി പി ശശിയെ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. ലൈംഗിക പീഡന കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ശശിയെ എട്ട് മാസം മുന്‍പ് പാര്‍ട്ടി അംഗത്വത്തില്‍ തിരിച്ചെടുത്തിരുന്നു.പി ശശിയെ സി.പി.എം ജില്ലാ കമ്മറ്റിയില്‍ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ പുറത്താക്കിയ മുന്‍ ജില്ലാ സെക്രട്ടറി പി ശശിയെ സി.പി.എം ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
Post Your Comments