Latest NewsIndia

കശ്മീരിലെ അമ്മമാരോട് അപേക്ഷിച്ച് സൈന്യം

ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും തി​രി​ച്ചു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ സൈന്യം സഹായിക്കുമെന്നും ധില്ലന്‍ പറഞ്ഞു

ന്യൂ​ഡ​ൽ​ഹി: ഭീകരവാദത്തിനെതിരെ കാശ്മീരിലെ അമ്മമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി .ക​ര​സേ​ന ല​ഫ്റ​ന്‍റ് ജ​ന​റ​ൽ ക​ൻ​വാ​ൾ ജീ​ത് സിം​ഗ് ധി​ല്ല​ൻ. മ​ക്ക​ൾ ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളി​ൽ അം​ഗ​മാ​കി​ല്ലെ​ന്ന് കശ്മീ​രി​ലെ അ​മ്മ​മാ​ർ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് അദ്ദേഹം പറഞ്ഞു. ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​ന്‍റെ പാ​സിം​ഗ്ഔ​ട്ട് പ​രേ​ഡി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം

അതേസമയം ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും തി​രി​ച്ചു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ സൈന്യം സഹായിക്കുമെന്നും ധില്ലന്‍ പറഞ്ഞു. ഇത്തരക്കാരെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊണ്ടു വരാന്‍ സൈന്യം എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് അദ്ദേഹം അമ്മമാര്‍ക്ക് ഇറപ്പു നല്‍കി.

​ സം​ഘ​ർ​ഷ​ത്തി​ന്‍റെ പാ​ത തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രു​ടെ അ​മ്മ​മാ​രോ​ട് സൈ​ന്യം അ​പേ​ക്ഷി​ക്കു​ക​യാ​ണ് ഇ​വ​ർ ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ൾ ചേ​രി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. കാ​ഷ്മീ​രി​ലെ ഓ​രോ അ​മ്മ​മാ​രോ​ടും സ്വ​ന്തം മ​ക്ക​ളെ തീ​വ്ര​വാ​ദി​ക​ൾ​ക്കൊ​പ്പം വി​ട​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇതുവരെ ജമ്മുകശ്മീരില്‍ നിന്ന്  152 യു​വാ​ക്ക​ളാ​ണ് സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button