കോടീശ്വരനായ പിതാവ് മകൾക്ക് വേണ്ടി വരനെത്തേടി സമൂഹമാധ്യമങ്ങളിൽ ചെയ്ത പരസ്യം വൈറലാകുന്നു.തായ്ലൻഡുകാരനായ അര്‍നോണ്‍ റോഡ്തോന്‍ഗ് ആണ് പരസ്യം ചെയ്തത്. 26 കാരിയായ മകള്‍ കണ്‍സിറ്റയ്ക്ക് വേണ്ടിയാണ് വരനെ തേടുന്നത്. പരസ്യത്തിൽ നിരവധി വാഗ്ദാനങ്ങൾ നൽകുന്നുണ്ട്.
വരനായി എത്തുന്നവർക്ക് 2 കോടിയോളം മൂല്യമുള്ള തായ് കറൻസിയും കോടികൾ ആസ്തിയുള്ള ബിസിനസിൽ പങ്കാളിത്തവും നൽകുമെന്നാണു വാഗ്ദാനം. മകൾ കന്യകയാണെന്നും സുന്ദരിയാണെന്നും പരസ്യത്തിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്.
വരന് മകളെ എല്ലാകാലവും പോറ്റാനുള്ള ശേഷിയുണ്ടാകണമെന്ന് ഈ അച്ഛന് നിര്‍ബന്ധമുണ്ട്. മാന്യനും കഴിവുള്ളതുമായ ഒരാളെയാണ് താന്‍ പരിഗണിക്കുന്നതെന്നും പരസ്യത്തിൽ പറയുന്നു.തായ്ലൻഡിന്റെ കിഴക്കൻ പ്രവിശ്യയായ ചേന്തബ്യൂരിയിൽ ഏപ്രിൽ 1ന് മത്സരങ്ങൾ നടക്കും. കച്ചവടത്തിലുള്ള അറിവുകളായിരിക്കും പരീക്ഷിക്കുകയെന്നാണ് സൂചന.
Post Your Comments