റിയാദ് : വ്യാപാരസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നിയമാനുസൃതമാക്കണമെന്ന് സൗദിമന്ത്രാലയം. ഇതിനായി ആറ് മാസത്തെ സാവകാശം അനുവദിച്ചു. തെറ്റിദ്ധാരണയുണ്ടാക്കുന്ന ബോര്‍ഡുകള്‍ നിയമവിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ആഗസ്ത് 31ന് ശേഷം പരിശോധന ശക്തമാക്കുമെന്നും നിയമലംഘകര്‍ക്ക് പിഴ ചുമത്തുമെന്ന് അതികൃതര്‍ വ്യക്തമാക്കി.
വാണിജ്യ-നിക്ഷേപം, തദ്ദേശ ഭരണം എന്നീ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് നിയലംഘനത്തിനെതിരെ നീക്കം നടത്തുന്നത്. പ്രമുഖ ബ്രാന്റുകളുടെയോ ഉത്പന്നങ്ങളുടെയോ പേരിലുള്ള ബോര്‍ഡുകള്‍ ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ബോര്‍ഡിന്റെ ഏതെങ്കിലും ഭാഗത്ത് ചെറുതായി സ്ഥാപനത്തിന്റെ പേര് നിയമസാധുതക്ക് വേണ്ടി മാത്രം എഴുതുന്നതും തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. പ്രമുഖ കടകളുടെ പേരിന് സമാനമായി എഴുത്തിലും പേരിലും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സ്ഥാപനങ്ങളുടെ ബോര്‍ഡുകളും പരസ്യങ്ങളും സത്യസന്ധമായിരിക്കണമെന്ന് ഇരു മന്ത്രാലയങ്ങളും ചേര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കൊമേര്‍ഷ്യല്‍ റജിസ്‌ട്രേഷനില്‍ ഉള്ള പേരാണ് സ്ഥാപനത്തിന്റെ ബോര്‍ഡില്‍ എഴുതേണ്ടത്.
Post Your Comments