KeralaLatest News

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കാൻ കൃഷി ഓഫീസ് ശ്രമിക്കുന്നതായി ആരോപണം

ആലപ്പുഴ•പ്രധാനമന്ത്രിയുടെ ചെറുകിട – നാമമാത്ര ഭൂമിയുള്ള കർഷകരെ സഹായിക്കുന്ന ജനപ്രിയ പദ്ധതിയായ കിസാൻ സമ്മാൻ നിധി അട്ടിമറിക്കുന്നതിന് നേതൃത്വം നൽകുന്ന ആലപ്പുഴ കൃഷി ഭവനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.

ജനങ്ങൾ കിലോമീറ്ററുകൾ യാത്ര ചെയ്ത് അപേക്ഷ സമർപ്പിക്കാൻ എത്തുമ്പോൾ പദ്ധതി അട്ടിമറിക്കാൻ അപേക്ഷകൾ സ്വീകരിക്കാതെ പറഞ്ഞു വിടുകയാണ് ഇവിടുത്തെ കൃഷി ഓഫീസറും ഓഫീസിലെ താൽക്കാലിക ജീവനക്കാരും. മറ്റു ജീവനക്കാർ അപേക്ഷ സ്വീകരിക്കാനും ഇവർ സമ്മതിക്കില്ലത്രേ…..നെഹ്‌റു ട്രോഫി പോലുള്ള വാർഡുകളിൽ നിന്ന് ബോട്ടിലും വള്ളത്തിലും എത്തുന്നവരോടും ഈ സമീപനം ആണ് ഇവർ പുലർത്തുന്നത്. സ്വീകരിച്ചിരിക്കുന്ന അപേക്ഷകൾ പോലും ഇവർ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് ജനങ്ങൾ പറയുന്നത്. അപേക്ഷ സ്വീകരിക്കുന്നതിന് പ്രത്യേക തീയതിയും ഇവർ തന്നെ നിച്ഛയിച്ച് ഓഫീസിനു മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നു..

അധികാരികളോട് പരാതി പെട്ടപ്പോൾ പ്രസ്തുത കൃഷി ഓഫീസർക്കെതിരെ അവരും പരാതി നൽകിയിട്ടുണ്ട് എന്ന് പറഞ്ഞു കൈ ഒഴിയുകയാണ്.

കർഷകർ വില്ലേജുകളിൽ അപേക്ഷയുടെ കൂടെ കരം അടച്ച രസീതിനു വേണ്ടി ചെല്ലുമ്പോൾ അവരും അത് നൽകാതെ ആഴ്ചകൾ കഴിഞ്ഞു വരുവാൻ പറഞ്ഞു വിടുന്നു. ഇതു കൂടാതെ ഇതിൽ അപേക്ഷിക്കുന്നവരുടെ സ്ഥലം നഷ്ടമാകും എന്ന തെറ്റിധാരണയും ജനങ്ങളിൽ ഉണ്ടാക്കുന്നു. പ്രധാനമന്ത്രിയുടെ ജനപ്രിയ പദ്ധതി അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ഉദ്യോഗസ്ഥരും സി.പി.എമ്മും നടത്തുന്ന ആസൂത്രിതനീക്കത്തിന്റെ ഭാഗമാണ് ഇതെന്നും പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുകയും അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധം കൃഷി ഭവനു മുന്നിൽ ഉണ്ടാവുമെന്നും ജി. വിനോദ് കുമാർ പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, എൻ.ഡി. കൈലാസ്, സജി.പി. ദാസ് എന്നിവരും സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button